കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ളതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.

ന്യൂഡൽഹി: കോവിഡ് വാക്സീന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ളതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ബിജെപിയുടെ മുഖ്യ പ്രചാരകന്‍ പ്രധാനമന്ത്രിയാണെന്നിരിക്കെ

മോദിയുടെ ചിത്രമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കലും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസാണ് പരാതി നല്‍കിയത്. ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസറോട് റിപ്പോര്‍ട്ട് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് വാക്സിനേഷന്‍ ആരംഭിച്ചതിനാല്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് ബിജെപി വാദിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.