കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക.
കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. റമദാന് മുമ്പ് കർഫ്യൂ പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.