വളാഞ്ചേരി പോലീസും കേന്ദ്രസേന വിഭാഗവും റൂട്ട് മാര്‍ച്ച് നടത്തി.

വളാഞ്ചേരി: പ്രശ്‌നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി വളാഞ്ചേരി പോലീസും കേന്ദ്രസേന വിഭാഗവും വളാഞ്ചേരി പൂക്കാട്ടിരിയിലും ചേനാടന്‍കുളമ്പിലും റൂട്ട് മാര്‍ച്ച് നടത്തി.വളാഞ്ചേരി എസ്.എച്ച്.ഓ പി.എം ഷമീറിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്

തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി വളാഞ്ചേരി പോലീസും കേന്ദ്രസേന വിഭാഗവും വളാഞ്ചേരി പൂക്കാട്ടിരിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. പ്രശ്‌നബാധിത ബൂത്തുകളില്‍ വിന്യസിക്കാനായി എത്തിച്ച സേനാംഗങ്ങളാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശ്‌നബാധിത മേഖലകളില്‍ കേന്ദ്രസേനയും പൊലീസും റൂട്ട് മാര്‍ച്ച് നടത്തിയത്.വളാഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചേനാടന്‍ കുളമ്പ്,പൂക്കാട്ടിരി എന്നിവടങ്ങളിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.വളാഞ്ചേരി എസ്എച്ച്ഓ പി.എം ഷമീറിന്റെ നേതൃത്വത്തിലാണ് റൂട്ട് മാര്‍ച്ച് നടത്തിയത്.