ഐ എൻ എല്ലിനെ സ്വാഗതം ചെയ്യുന്നു: മുസ്തഫ കൊമ്മേരി
കൊടുവള്ളി: ആർ.എസ്.എസ് – സിപിഎം രഹസ്യ ചർച്ചകൾ നടന്നുവെന്നു വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ആഗ്രഹിച്ച പരിമിതികളില്ലാത്ത സംഘ് പരിവാർ വിരുദ്ധ പോരാട്ടങ്ങൾക്ക് എസ്.ഡി.പി.ഐയോടൊപ്പം പ്രവർത്തിക്കുവാൻ ഐ എൻ എല്ലിനെ സ്വാഗതം ചെയ്യുന്നതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. കൊടുവള്ളി മണ്ഡലം വാഹന ജാഥക്ക് പാല കുറ്റിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രഹസ്യമായും പരസ്യമായും യുഡിഎഫും, എൽഡിഎഫും ബിജെപിയുമായി കൈകോർക്കാൻ ധ്രൂവീകരണ രാഷ്ട്രീയ തന്ത്രം പയറ്റുമ്പോൾ ജനകീയ ബദലായി എസ്ഡിപിഐ മാറുകയാണ്. സി പി എം – കോൺഗ്രസ് – ബിജെപി നീക്കങ്ങൾക്കെതിരെ ഈ മാറ്റത്തോടൊപ്പം മുസ്ലീം ലീഗ്, വെൽഫയർ പാർട്ടി, ആർ എം പി, ഐ എൻ എൽ , പി ഡി പി , ജനതാദൾ, മറ്റ് സെക്യുലർ പാർട്ടികൾ യോജിക്കുവാൻ തയ്യാറായാറവണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് പി.ടി അഹമ്മദ്, ആബിദ് പാലക്കുറ്റി, ഇ നാസർ, ടി പി യുസുഫ്, സിദ്ധീഖ് കരുവംപൊയിൽ, റാസിഖ് വെളിമണ്ണ, മുസ്തഫ മുസ്‌ലിയാർ, റസാഖ് കളരാന്തിരി, നാസർ, ആലി പി.ടി തുടങ്ങിയവർ നേതൃത്വം നൽകി. മാനിപുരത്ത് നിന്നാരംഭിച്ച യാത്ര കളരാന്തിരി, വാവാട്, വാവാട് സെൻറർ , നെല്ലാങ്കണ്ടി, പാല കുറ്റി, എരഞ്ഞിക്കോത്ത്, കരുവം പൊയിൽ, കരീറ്റി പറമ്പ്, മുക്കിലങ്ങാടി , മോഡേൻ ബസാർ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക ശേഷം കൊടുവള്ളിയിൽ മുൻസിപ്പൽ തല യാത്ര സമാപിച്ചു. മാർച്ച് 1 ന് ആരംഭിച്ച മണ്ഡലം തല യാത്ര 6 ന് സമാപിക്കും