ടിപ്പർ ലോറിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂർ: പുത്തനത്താണി ചന്ദനക്കാവിന് സമീപം ടിപ്പർ ലോറിയും ഗുഡ്സും കൂട്ടിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു.

രണ്ടു പേർക്ക് പരിക്കേറ്റു.പുറത്തൂർ സ്വദേശിയായ ആച്ചാംകളത്തില്‍ നൗഫല്‍ (39) ആണ് മരിച്ചത്.

ലോറിയിലുണ്ടായിരുന്ന രാങ്ങാട്ടൂർ സ്വദേശികളായ അക്ബർ, അർഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.