മാരക ലഹരി മരുന്നുമായി യുവാക്കൾ പിടിയിൽ

കൊ​ച്ചി: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എ​ൽ.​എ​സ്.​ഡി സ്​​റ്റാം​പു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ.

കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫും ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സും എ​ട​യ​ക്കു​ന്നം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ആ​ലു​വ എ​ട​യാ​ർ ചേ​ന്ദാം​പ​ള്ളി വീ​ട്ടി​ൽ അ​മീ​ർ (23), പ​ള്ളി​മു​റ്റം വീ​ട്ടി​ൽ ഫ​യാ​സ് (22) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. അ​ഞ്ച് എ​ൽ.​എ​സ്.​ഡി സ്​​റ്റാം​പും ക​ഞ്ചാ​വും ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

ബം​ഗ​ളൂ​രു, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വാ​ങ്ങു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ പാ​നാ​യി​ക്കു​ളം, ബി​നാ​നി​പു​രം, ഏ​ലൂ​ർ, ചേ​രാ​ന​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച അ​മീ​റി​നെ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​മീ​ർ മാ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.