എസ് എസ് എല്‍ സി പരീക്ഷ മാറ്റി വയ്ക്കരുത്

മലപ്പുറം : ഏപ്രില്‍മെയ് മാസങ്ങളില്‍ എയ്ഡഡ് സ്‌കൂളുകളില്‍ മെയിന്റനന്‍സ് ( അറ്റകുറ്റപ്പണികള്‍ ) നടത്താന്‍ ഉള്ളതിനാല്‍ മാര്‍ച്ച് മാസത്തിലെ പരീക്ഷ ഏപ്രില്‍മെയ് മാസങ്ങളിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പരീക്ഷ കമ്മീഷണറോട് ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു.

മലപ്പുറത്ത് ചേര്‍ന്ന കേരള പ്രൈവറ്റ് (എയ്ഡഡ് )സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാകമ്മറ്റിയോഗം കെ പി എസ് എം എ സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട് ഉല്‍ഘടനം ചെയ്തു,

ജില്ലാ പ്രസിഡണ്ട് ഹാഷിം കോയ തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, മോഹന കൃഷ്ണന്‍ തേഞ്ഞിപ്പലം, ബിജു മേലാറ്റൂര്‍, ഗഠ ചെറിയമുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.