കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം

താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ എല്ലാ ബി.എല്‍.ഒമാരും തെരഞ്ഞെടുപ്പിന് ചുമതല ലഭിക്കുവാന്‍ യോഗ്യതയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജീവനക്കാരും മാര്‍ച്ച് 10 നകം നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം.

 

ഇക്കാര്യം എല്ലാ സ്ഥാപന മേധാവികളും ഉറപ്പുവരുത്തണം. ഇതിനായി തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജീവനക്കാര്‍ അടുത്തുള്ള തെരഞ്ഞെടുക്കപ്പെട്ട ഹെല്‍ത്ത് സെന്ററില്‍ ഹാജരാകണമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.