പത്രിക സമര്‍പ്പണ സമയത്തും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനം

സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന സമയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കൂ. ഈ സമയത്ത് രണ്ട് വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പണ സമയം.

 

മുന്കൂട്ടി ടോക്കണ്‍ എടുത്തു കൃത്യസമയത്ത് തന്നെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ എത്തണം. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച നോമിനേഷന്‍ സ്വീകരിക്കുന്നതല്ല. നോമിനേഷന്‍ നല്‍കുന്നത് പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യും.