Fincat

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എസ്.ഡി.പി.ഐ കണ്‍വന്‍ഷന്‍

വേങ്ങര: ആസന്നമായ മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. മലപ്പുറം ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഡോ. തസ്ലീം റഹ്്മാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന കണ്‍വന്‍ഷന്‍ പാര്‍ട്ടിയുടെ ശക്തിപ്രകടനമായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിരവധി വാഹങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥിയെ കണ്‍വന്‍ഷന്‍ നടന്ന വേങ്ങരയിലേക്ക് ആനയിച്ചത്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. 

1 st paragraph

വിവിധ മണ്ഡലം കമ്മിറ്റി പ്രതിനിധികളും പുതുതലമുറ വോട്ടര്‍മാരും തൊഴിലാളി പ്രതിനിധികളും സ്ഥാനാര്‍ത്ഥിക്ക് ഹാരാര്‍പ്പണം ചെയ്തു.

ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി ടി ഇക്‌റാമുല്‍ ഹഖ് അധ്യക്ഷത വഹിച്ചു.

2nd paragraph

എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, പോപുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, സ്ഥാനാര്‍ത്ഥി ഡോ.തസ്ലീം റഹ്്മാനി, ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ പാമങ്ങാടന്‍, വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ ബീരാന്‍കുട്ടി സംസാരിച്ചു.