വാഹനം വാടകക്കെടുത്ത് പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ.
ആലുവ: വാഹനം വാടകക്കെടുത്ത് പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കായംകുളം പുതുപ്പിള്ളി നോർത്ത് കടയിൽവടക്കതിൽ നിഥിനെയാണ് (32) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
2019 ജൂൺ 16ന് നായത്തോട് സ്വദേശിയുടെ കാർ വാടകക്കെടുത്ത ശേഷം കോയമ്പത്തൂരിൽ കൊണ്ടുപോയി പണയം വെക്കുകയായിരുന്നു. തുടർന്ന് ഇയാളും സംഘവും ഒളിവിൽ പോയി. ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
ഇയാൾക്കെതിരെ കായംകുളം പൊലീസ് സ്റ്റേഷനിൽ സമാനസ്വഭാവമുള്ള അഞ്ച് കേസുകൾ നിലവിലുണ്ട്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുന്നുണ്ട്.