ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ ബലാത്സംഗം ചെയ്യാ​ൻ ശ്ര​മി​ച്ച യു​വാ​വിനെ പിടികൂടി.

പൊ​ന്നാ​നി: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ ബലാത്സംഗം ചെയ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ. മീ​ൻ​തെ​രു​വ് സ്വ​ദേ​ശി​യാ​യ തൈ​വ​ള​പ്പി​ൽ അ​ജ്മ​ലാ​ണ്​ (21) പി​ടി​യി​ലാ​യ​ത്.

ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് പൊ​ന്നാ​നി ച​ന്ത​പ്പ​ടി പൗ​ർ​ണ​മി റോ​ഡി​ൽ വെ​ച്ചാ​ണ് യു​വ​തി​യെ ബലാത്സംഗം ചെയ്യാ​ൻ ശ്ര​മം ന​ട​ന്ന​ത്. തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​വ​രെ ക​ബ​ളി​പ്പി​ച്ച് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു.

 

ഇ​തി​നി​ടെ യു​വാ​വിെൻറ ഫോ​ട്ടോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും പൊ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്ത​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.