സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഇത്തവണ പാര്‍ട്ടി മത്സരിക്കുന്ന 25 സീറ്റില്‍ 21 ഇടത്തെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന മണ്ഡലങ്ങളില്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്ന് കാനം പറഞ്ഞു.

കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍, നാദാപുരം ഇ കെ വിജയന്‍, പട്ടാമ്പി മുഹമ്മദ് മുഹ്‌സിന്‍, വൈക്കം സി കെ ആശ, നെടുമങ്ങാട് ജി ആര്‍ അനില്‍, അടൂര്‍ ചിറ്റയം ഗോപകുമാര്‍, കരുനാഗപ്പള്ളി ആര്‍ രാമചന്ദ്രന്‍, പുനലൂര്‍ പി എസ് സുപാല്‍, ചിറയന്‍കീഴ് വി ശശി, ഒല്ലൂര്‍ കെ രാജന്‍, കൊടുങ്ങല്ലൂര്‍ വി ആര്‍ സുനില്‍കുമാര്‍, കയ്പമംഗലം ടൈസന്‍ മാസ്റ്റര്‍, ചേര്‍ത്തലപി പ്രസാദ്, മൂവാറ്റുപുഴ എല്‍ദോ എബ്രഹാം എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചത്.

 

തൃശൂര്‍ പി ബാലചന്ദ്രന്‍, പീരുമേട് വാഴൂര്‍ സോമന്‍, മണ്ണാര്‍ക്കാട് കെ പി സുരേഷ് രാജ്, ഏറനാട് കെ ടി അബ്ദുള്‍ റഹ്മാന്‍, മഞ്ചേരി ഡിബോണ നാസര്‍, തിരൂരങ്ങാടി അജിത് കൊളാടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. പറവൂര്‍, ഹരിപ്പാട്, നാട്ടിക, ചടയമംഗലം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായില്ലെന്നും കാനം പറഞ്ഞു.