മാരക മയക്ക് മരുന്ന്മായി രണ്ട് യുവാക്കളെ പിടികൂടി.

പരപ്പനങ്ങാടി: കാലിക്കറ്റ് സര്‍വ്വകലാശാല കാംപസില്‍ യുവാക്കള്‍ ലഹരി ഉപയോഗത്തിനായി ഒത്തുകൂടാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 65 ഗ്രാം കഞ്ചാവും 420 മില്ലിഗ്രാം മാരക മയക്കുമരുന്ന് എംഡിഎംഎ എന്നിവയുമായി രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്‌സൈസ് അറസ്റ്റ് ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാല കാംപസിനകത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവിനു പുറമെ മാരക മയക്കുമരുന്നുകളായ LSD, MDMA പോലോത്ത സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും വ്യാപകമാകുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി എക്‌സൈസ് ഈ ഭാഗങ്ങളില്‍ രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.

ഇതിനിടയിലാണ് പള്ളിക്കല്‍ ചെട്ടിയാര്‍മാട് സ്വദേശികളായ അധികാരത്തില്‍ തെക്കേവളപ്പില്‍ മുഹമ്മദ് ജംഷീര്‍ (22), മണ്ണത്താംകുഴി സുബിന്‍ (23) എന്നിവരെയാണ് മാരക മയക്കുമരുന്ന് സഹിതം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്.