പൊതുമേഖലാ ബാങ്ക് വില്പനക്കെതിരെ പ്രതിഷേധ ധര്‍ണ്ണ

മലപ്പുറം: പൊതുമേഖലാ ബാങ്കുകള്‍ വില്‍ക്കാനും, ജനകീയ ബാങ്കിംഗ് സംവിധാനം ഇല്ലാതാക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ബാങ്ക് യൂണിയന്‍ ഐക്യവേദി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് മലപ്പുറത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി. കുന്നുമ്മല്‍ എസ് ബി ഐ ശാഖക്ക് മുമ്പില്‍ നടന്ന ധര്‍ണ്ണഎ ഐ ബി ഇ എ സംസ്ഥാന സെക്രട്ടരി ബി.രാം പ്രകാശ് ഉല്‍ഘാടനം ചെയ്തു.

മാര്‍ച്ച് 15, 16 തീയ്യതികളില്‍ നടക്കാനിരിക്കുന്ന ദേശീയ ബാങ്ക് പണിമുടക്കിന്റെ മുന്നോടിയായിട്ടാണ് ധര്‍ണ്ണ നടത്തിയത്.

എ ഐ ബി ഒ സി ജില്ലാ പ്രസിഡന്റ് കെ എസ് രമേശ് അദ്ധ്യക്ഷനായി.

ഐക്യവേദി ഘടക യൂണിയന്‍ പ്രതിനിധികളായ സി.മിഥുന്‍ (ബെഫി ) ആര്‍ വി രഞ്ജിത് (എ ഐ ബി ഒ സി) പി.പി.വിജയന്‍

(എഐബിഒഎ) ശ്രീലസിത് സി എസ് (എ ഐ ബി ഇ എ ) തുടങ്ങിയവര്‍ പ്രസംഗിച്ചു.ഐക്യവേദി ജില്ലാ കണ്‍വീനര്‍ എ അഹമ്മദ് സ്വാഗതം പറഞ്ഞു