നാട്ടുകാരെ ഭീതിയിലാഴ്ത്തി ഭാരതപ്പുഴയിൽ നീർനായക്കൂട്ടങ്ങൾ.

കുറ്റിപ്പുറം: നാട്ടുകാരെ ഭീതിയിലാഴ്ത്തി ഭാരതപ്പുഴയിൽ നീർനായക്കൂട്ടങ്ങൾ. കാങ്കപ്പുഴ പള്ളിത്താഴം ഭാഗത്താണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുഴയിൽ നീർനായകളെ കണ്ടുതുടങ്ങിയത്. ഇതോടെ പുഴയിൽ ഇറങ്ങാൻ പേടിയായിരിക്കുകയാണ് നാട്ടുകാർക്ക്.

 

കൂട്ടമായാണ് ഇവ വെള്ളത്തിലൂടെ സഞ്ചരിക്കുന്നത്. 10 എണ്ണം വരെ ഒരു കൂട്ടത്തിൽ ഉണ്ടാകാറുണ്ട്. ചിലപ്പോൾ കരയിലേക്കും കയറും.

രാവിലെയും വൈകീട്ടുമാണ് നീർനായ്‌ക്കളെ ഏറേയും കാണുന്നത്. കുട്ടികൾ പുഴയിലിറങ്ങുന്നത് പരിസരവാസികൾ വിലക്കിയിട്ടുണ്ട്.ഇതുവരെ ആരേയും ആക്രമിച്ചിട്ടില്ലെങ്കിലും വെള്ളത്തിൽ ഇറങ്ങുമ്പോൾ മീനാണെന്ന് തെറ്റിദ്ധരിച്ച് കടിക്കാൻ സാധ്യതയുണ്ട്.