ഗഫൂർ പി ലില്ലീസ്; നഗര പ്രദക്ഷിണത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.

തിരൂർ: പൂങ്ങോട്ടുകുളത്തു നിന്നും ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസിൻ്റെ നഗരപ്രദക്ഷിണത്തിന് തുടക്കമായത്. നൂറ് കണക്കിന് എൽഡിഎഫ് പ്രവർത്തകരുടെ ആവേശത്തോടെയുള്ള പ്രകടനം താഴെ പാലം, സിറ്റി ജംഗ്ഷൻ ചുറ്റി ബസ്സ്റ്റാൻറ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി,

സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എൽഡിഎഫ് നേതാക്കളായ പിമ്പുറത്ത് ശ്രീനിവാസൻ , അഡ്വ കെ ഹംസ, അഡ്വ ഷമീർ പയ്യനങ്ങാടി, കെ പി അബ്ദുറഹിമാൻ ഹാജി, കാസിംബാവ , രാജ് ചാക്കോ, അഡ്വ യു സൈനുദ്ദീൻ, അഡ്വ എസ് ഗിരീഷ്, വി ഗോവിന്ദൻ കുട്ടി, പി പി ലക്ഷ്മണൻ, റഹീം മേച്ചേരി, ടി ദിനേശ് കുമാർ, ടി ഷാജി, എന്നിവർ നേതൃത്വം നൽകി