പൂട്ടിയിട്ട മദ്യഷാപ്പുകള്‍ തുറക്കരുത്: എല്‍ എന്‍ എസ് കലക്ടര്‍ക്ക് നിവേദനം നല്‍കി

മലപ്പുറം : മദ്യ ദുരന്തത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പൂട്ടിയിട്ട വാണിയമ്പലം, കുറ്റിപ്പുറം ഉള്‍പ്പെടെ പൂട്ടിയിട്ട 64 മദ്യഷാപ്പുകള്‍ വീണ്ടും തുറക്കാനുള്ള ഉദ്യമം ഉപേക്ഷിക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

സംസ്ഥാന ജന. സെക്രട്ടറി ഒ കെ കുഞ്ഞിക്കോമു മാസ്റ്റര്‍, വൈസ് പ്രസിഡന്റ് പരീത് കരേക്കാട്, വര്‍ക്കിംഗ് കണ്‍വീനര്‍ പി പി അലവിക്കുട്ടി, കമ്മുക്കുട്ടി താനൂര്‍, ലുഖ്മാന്‍ അരീക്കോട്, ചന്ദ്രശേഖരന്‍ പാണ്ടിക്കാട്, അബ്ദുള്ള മാസ്റ്റര്‍ മേലാറ്റൂര്‍, ഷാനവാസ് തുറക്കല്‍, കെ എം അസൈനാര്‍ എന്നിവര്‍ ചേര്‍ന്നാണ് എ ഡി എം ഡോ. എം സി റൈജലിന് നിവേദനം നല്‍കിയത്.