പൊന്നാനിയില്‍ നന്ദകുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് ടിഎം സിദ്ദിഖ്
പൊന്നാനി: പൊന്നാനിയിൽ സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ച പി.നന്ദകുമാറിന് വോട്ടഭ്യർത്ഥിച്ച് പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം.സിദ്ദിഖ്. പൊന്നാനിയിലെ പ്രതിഷേധ പ്രകടനങ്ങൾ വർഗീയവൽക്കരിച്ച് വലതുപക്ഷ ശക്തികൾ നടത്തുന്ന പ്രചരണത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പൊന്നാനി കോടതി പരിസരത്ത് മാധ്യമങ്ങേളോട് പ്രതികരിക്കുകയായിരുന്നു
നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് വലതുപക്ഷ വർഗ്ഗീയ ശക്തികളെ നിരായുധരാക്കാൻ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു