Fincat

കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടി

കോട്ടക്കൽ: നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള കുപ്രസിദ്ധ മോഷ്ടാവിനെ കോട്ടക്കൽ പൊലീസ് പിടികൂടി.മലപ്പുറം നെച്ചിക്കാട്ട് വേണുഗാനൻ (48) നെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം, തിരൂരങ്ങാടി, കോട്ടക്കൽ തുടങ്ങി  ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഭവന ഭേദനം, മോഷണം, കൊലപാതകം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളതും നിരവധിതവണ ശിക്ഷിക്കപ്പെട്ടിട്ടുള്ളതുമാണ്.

 

നെച്ചിക്കാട്ട് വേണുഗാനൻ

 

20 വർഷത്തോളം ജയിൽവാസം അനുഷ്ടിച്ചിട്ടുമുണ്ട്. ഇയാൾ പിടിയിലായതോടെ കൂടി കോട്ടക്കൽ മേഖലയിൽ സമീപകാലത്ത് നടന്നിട്ടുള്ള മോഷണങ്ങൾ തെളിയുകയും സ്റ്റേഷൻ പരിധിയിലുള്ള മോഷണം പരമ്പരകൾക്ക് അറുതി വരികയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കോട്ടക്കൽ ഇൻസ്പെക്ടർ സുജിത്ത്, എസ്. ഐ. അജിത്ത്, എ.എസ്.ഐ  ഷാജു, പോലീസുകാരായ സുജിത്ത്, സെബാസ്റ്റ്യൻ,  ശരൺ,  സജി, അലക്സാണ്ടർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്