Fincat

മദ്യപിച്ച് ഹോട്ടലിലെത്തി അക്രമം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട് റോഡിലെ ഹോട്ടലിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

വളാഞ്ചേരി: മദ്യപിച്ച് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടയിൽ അക്രമം നടത്തിയവരെ പിടിച്ചുമാറ്റാനെത്തിയ പോലീസുദ്യോഗസ്ഥരെ മർദിച്ചവരെ വളാഞ്ചേരി പോലീസ് പിടികൂടി. ആതവനാട് സ്വദേശികളായ കിഴക്കെചാലിൽ ഷംസുദ്ദീൻ (36), അധികാരത്തിൽ സുലൈമാൻ (42), കോൽക്കാട്ടിൽ സുധീർ (46) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് റോഡിലെ ഹോട്ടലിൽ ചൊവ്വാഴ്ചയാണ് സംഭവം. മദ്യപിച്ചെത്തിയ ഇവർ ഹോട്ടൽ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ജീവനക്കാരെ മർദിച്ചു. സ്ഥലത്തെത്തിയ പോലീസ് ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെയും ആക്രമിച്ചു. തുടർന്ന് കൂടുതൽ പോലീസെത്തി പ്രതികളെ കീഴടക്കി സ്റ്റേഷനിലേക്കു കൊണ്ടുപോയി. പരിക്കേറ്റ ഒരു ഹോട്ടൽ ജീവനക്കാരനും പോലീസുകാരനും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മൂന്നു പ്രതികൾക്കുമെതിരേ കേസെടുത്തതായി എസ്.എച്ച്.ഒ പി.എം. ഷമീർ പറഞ്ഞു. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.