വ്യാജ ഡോക്ടർ അറസ്റ്റിൽ.
പാലോട്: മതിയായ യോഗ്യതകളില്ലാതെ രോഗികൾക്ക് ചികിത്സ നൽകി വന്ന സ്ത്രീയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ ഡീസൻറ്മുക്ക് ഹിസാന മൻസിലിൽ സോഫി മോൾ (43) ആണ് അറസ്റ്റിലായത്.
വർഷങ്ങളായി കാസർകോട് ജില്ലയിൽ നീലേശ്വരം, മടിക്കൈ, എരിക്കുളം കാഞ്ഞിരംവിള ഹൗസിൽ താമസിച്ച് ഭർത്താവുമൊത്തു വിവിധ സ്ഥലങ്ങളിൽ ഇവർ ചികിത്സ നടത്തിവരികയായിരുന്നെന്നും ഇപ്പോൾ ഭർത്താവുമായി പിണങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തമായി ചികിത്സ നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
സോഫിയ റാവുത്തർ എന്ന പേരിലും വൈദ്യ ഫിയ റാവുത്തർ തലശ്ശേരി എന്ന ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയുമാണ് ഇവർ ചികിത്സക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.