Fincat

വനിതാ കമ്മീഷൻ സിറ്റിംങ് മുന്നറിയിപ്പില്ലാതെ മാറ്റി;ദുരിതത്തിലായി സിറ്റിങ്ങിന് എത്തിയവർ

തിരൂർ: ഇ.എം.എസ് സാംസ്കാരിക സമുച്ചയത്തിലാണ് വെള്ളിയാഴ്ച സിറ്റിംങ് തീരുമാനിച്ചിരുന്നത്. രാവിലെ പത്ത് മണിക്ക് തന്നെ നിരവധിയാളുകൾ ഇവിടെ എത്തിയിരുന്നങ്കിലും സാംസ്കാരിക നിലയം തുറന്നിരുന്നില്ല. സിറ്റിംങ്ങ് മാറ്റിവെച്ചതായ നോട്ടീസ് പോലും ഇവിടെ പതിച്ചിരുന്നില്ലന്നാണ് സിറ്റിംഗ് ന് എത്തിയവർ പറയുന്നത്. . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി കുട്ടികളും സ്ത്രീകളും പ്രായമായവരും വികലാങ്കരും ഉൾപ്പെടെ നിരവധി പേർ ആയിരുന്നു സിറ്റിങ്ന് എത്തിയത്.ഇതോടെ സിറ്റിങ്ങിനെത്തിയവർ ദുരിതത്തിലായി

 

1 st paragraph

തിരൂർ പോലീസ് ഇൻസ്പെക്ടർ, പെരുമ്പടപ്പ് ഇൻസ്പെക്ടർ ,മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും കമ്മീഷന്റെ സിറ്റിങ്നായി എത്തിയിരുന്നു. നോട്ടീസിൽ നൽകിയ നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിചില്ലന്നാണ് സിറ്റിങ്ങനെത്തിയവർ പറയുന്നത്.

ഇതാടെ ഇ.എം.എസ് സാംസ്കാരിക സമുച്ചയത്തിനു മുന്നിൽ സിറ്റിങ്ങിന് എത്തിയവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

2nd paragraph