Fincat

സർക്കാർ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത കേരള ജനപക്ഷം

മലപ്പുറം: ഇടതുപക്ഷ നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനകളെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് നിയോഗിക്കുന്നതിനുവേണ്ടി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ മാറ്റിവെച്ച സർക്കാർ വിദ്യാർത്ഥികളോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കേരള ജനപക്ഷം മലപ്പുറം ജില്ലാ കമ്മിറ്റി ആരോപിച്ചു.

1 st paragraph

പരിശീലന പരീക്ഷ പൂർത്തിയാക്കി പ്രധാന പരീക്ഷയ്ക്ക് തയ്യാറായ വിദ്യാർഥികളെ നിരാശപ്പെടുത്തുകയാണ് ഉണ്ടായത്. കോവിഡ് കാരണം ഓൺലൈൻ വഴി പഠനം നടന്നതിനാൽ പരീക്ഷയെ നേരിടുന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. ഏകദേശം പത്തുലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾ തെരഞ്ഞെടുപ്പിൽ ഇതിനെതിരായി പ്രതികരിച്ചാൽ പിണറായിയുടെ തുടർഭരണ ആഗ്രഹം വ്യാമോഹം ആകുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗശേഷം പ്രവർത്തകർ പിസി ജോർജിന് വിജയാശംസകൾ നേർന്നു പ്രകടനം നടത്തി

2nd paragraph

ജില്ലാ പ്രസിഡണ്ട് സലാഹുദ്ദീൻ കൊട്ടേക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് സതീഷ് കരിപ്പൂർ അദ്ധ്യക്ഷത വഹിച്ചു. യുവജന പക്ഷം ജില്ലാ പ്രസിഡണ്ട് പി കെ അബ്ദുൽ റഷീദ്, സെക്രട്ടറി ബാബു കുട്ടൻ പൊടിയാട്, വിവിധ മണ്ഡലം പ്രസിഡണ്ട് മാരായ അബ്ദുൽ അസീസ് വേങ്ങര, അനീഷ് കൊങ്ങ മല ഏറനാട്, ഷെറിൻ ഷാജി നിലമ്പൂർ, നൗഫൽ പെരിന്തൽമണ്ണ, സുരേന്ദ്രൻ നായർ തവനൂർ, അനിൽ പൊന്നാനി, ബാലകൃഷ്ണൻ വള്ളിക്കുന്ന്, ഇസ്ഹാഖ് താനൂർ, അബ്ദുറഷീദ് തിരൂരങ്ങാടി, മുജീബ് അരീക്കോട്, ഷബീർ മഠത്തിൽ എന്നിവർ പ്രസംഗിച്ചു.