തിരൂർ എൽ ഡി എഫ് സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസ് പര്യടനം തുടങ്ങി.

തിരൂർ: നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയാ ഗഫൂർ പി ലില്ലീസ് ശനിയാഴ്ചയിലെ പര്യടനം ബിപി അങ്ങാടി പുളിഞ്ചോട് ടർഫ് ഗ്രൗണ്ടിലെ ഫുട്ബോൾ മൽസരത്തിലെ വിശിഷ്ടാതിഥിയെന്ന നിലയിൽ സ്ഥലത്തെത്തി യുവാക്കളേയും ഫുട്ബോൾ പ്രേമികളോടും വോട്ട് അഭ്യർത്ഥന നടത്തി.

മൽസര വിജയികൾക്ക് സമ്മാനദാനവും നടത്തി. തുടർന്ന് മാങ്ങാട്ടിരിയിെലെ വീടുകളും സിമൻറ് കമ്പനിയും സന്ദർശിച്ചു. വളവന്നൂർ, കൽപകഞ്ചേരി മേഖലയിലെ സുഹൃത്തുക്കളുടെയും പാർട്ടി പ്രവർത്തകരുടെയു വീടുകളും 5 വിവാഹ ആഘോഷ ചടങ്ങിലും പങ്കെടുത്തു. വൈകിട്ട് രണ്ടത്താണിയിലെ പൊതുയോഗത്തിലും പങ്കെടുത്ത് പ്രചരണത്തിന് ആവേശം പകർന്നു.