വി അബ്ദുറഹ്മാനും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും കൂടികാഴ്ച്ചനടത്തി.
താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ ശനിയാഴ്ച രാവിലെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. കോഴിക്കോട് കാന്തപുരത്ത് വച്ചായിരുന്നു സന്ദർശനം. എ പി ഉസ്താദിന്റെ പിന്തുണ ഉറപ്പിച്ചു.
തുടർന്ന് ഗൃഹസന്ദർശനം നടത്തി. നിറമരുതൂർ, ഒഴൂർ പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിലായിരുന്നു ഗൃഹസന്ദർശനം നടത്തിയത്. എൽഡിഎഫ് പ്രാദേശിക നേതാക്കൾ സ്ഥാനാർഥിക്കൊപ്പം അനുഗമിച്ചു.