Fincat

എൽ ഡി എഫ് തിരൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

എതിരാളികൾ പോലും അംഗീകരിക്കുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയ ഇടതുപക്ഷ സർക്കാർ തുടർ ഭരണത്തിലേറുമെന്ന കാര്യത്തിൽ ഉറപ്പാണെന്ന് മുതിർന്ന സി പി ഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.

തിരുർ: എതിരാളികൾ പോലും അംഗീകരിക്കുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയ ഇടതുപക്ഷ സർക്കാർ തുടർ ഭരണത്തിലേറുമെന്ന കാര്യത്തിൽ ഉറപ്പാണെന്ന് മുതിർന്ന സി പി ഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.
എൽ ഡി എഫ് തിരൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാലൊളി മുഹമ്മദ് കുട്ടി.

1 st paragraph

ഇന്ത്യയുടെ നാശം കുറിക്കുന്ന മോദി സർക്കാറിനെ എതിർക്കുന്നതിൽ മുൻപന്തിയിലാണ് കേരളത്തിലെ ഗവർമെൻറ്. കോൺഗ്രസ് സർക്കാറുകൾ ഇക്കാര്യത്തിൽ അഴകൊഴമ്പൻ നിലപാടാണ് കൈ കൊള്ളുന്നതെന്നുo പാലൊളി പറഞ്ഞു. ചടങ്ങിൽ എൽ ഡി എഫ് കൺവീനർ പിമ്പുറത്ത് ശ്രീനിവാസൻ അധ്യക്ഷനായി. സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ യു സൈനുദീൻ, വെട്ടം പഞ്ചായത്ത് പ്രസിഡൻറ് നെല്ലാഞ്ചേരി നൗഷാദ്,


വി നന്ദൻ, അഡ്വ ഷെമീർ പയ്യനങ്ങാടി, കെ പി അലവി, മേച്ചേരി സൈതലവി, വി ഗോവിന്ദൻ കുട്ടി, സി കെ ബാവ കുട്ടി, കാസിംബാവ , റഹീം മേച്ചേരി, ടി ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. തിരൂർ റിംഗ് റോഡിലാണ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്.

2nd paragraph