എം.എസ്.എം തിരുർ മണ്ഡലം കൗമാരസംഗമം നടത്തി

തിരൂർ: കാലത്തിന് കാവലാവുക, കരുത്താണ് എം.എസ്.എം എന്ന പ്രമേയത്തിൽ എം.എസ്.എം തിരൂർ മണ്ഡലം കമ്മിറ്റി കൗമാര സംഗമവും മെമ്പർഷിപ്പ് കാമ്പയിനും നടത്തി.

എം.എസ്.എം തിരുർ മണ്ഡലം കൗമാരസംഗമം കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ആബിദ് മദനി ഉദ്ഘാടനം ചെയ്യുന്നു

കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. ഫഹീം പുളിക്കർ,ഗുൽസാർ തിരൂരങ്ങാടി എന്നിവർ വിവിധ വിഷയങ്ങളിൽ അവതരിപ്പിച്ചു. ഹുസൈൻ കുറ്റൂർ,സൈനുദ്ദീൻ തിരൂർ, ഇഖ്ബാൽ വെട്ടം ഡോ: റജുൽ ഷാനിസ്,ഫാസിൽ പുത്തൂർ പള്ളിക്കൽ,മുഹ്സിൻ നെല്ലിക്കാട്,ഷഹൽ മംഗലം, സക്കരിയ കുറ്റൂർ തുടങ്ങിയവർ സംസാരിച്ചു.

മുഫീദ് നെല്ലിക്കാട്,ഹബീബ് തിരൂർ,അനസ് കുറ്റൂർ,മുൻദിർ കുറ്റൂർ, ഷാഹിദ് ചേന്നര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.