Fincat

മഞ്ചേരിക്ക് ആവേശമായി എസ്ഡിപിഐ സ്ഥാനാർഥിയുടെ റോഡ് ഷോ

മഞ്ചേരി: വോട്ടർമാരെ നേരിൽ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനും വേണ്ടി ഇന്ന് മഞ്ചേരി നഗരത്തിൽ എസ്ഡിപിഐ മലപ്പുറം ലോകസഭാ മണ്ഡലം സ്ഥാനാർഥി ഡോ. തസ്‌ലിം റഹ്‌മാനി നടത്തിയ റോഡ് ഷോ ആവേശം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് പ്രവർത്തകരാണ് പ്ലക്കാർഡുകളുമായി റോഡ് ഷോയിൽ പങ്കെടുത്തത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന റോഡ് ഷോയിൽ ഡോ. തസ്‌ലിം റഹ്‌മാനി പ്രവർത്തകരെ കൈ വീശിക്കൊണ്ട് അഭിവാദ്യം ചെയ്തു.

വൈകുന്നേരം അഞ്ചരയോടെ കിഴക്കേ തലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഗവൺമെൻറ് ആശുപത്രി പിന്നിട്ട് പുതിയ സ്റ്റാൻഡിലാണ് സമാപിച്ചത്. മണ്ഡലം പ്രസിഡണ്ട് വല്ലാഞ്ചിറ ലത്തീഫ് സെക്രട്ടറി സി അക്ബർ ഓവുങ്ങൽ കരീം , അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

മഞ്ചേരി നിയമസഭാ മണ്ഡലങ്ങളിൽ പെട്ട നെല്ലിക്കുത്ത്, വെട്ടിക്കാട്ടിരി എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. നെല്ലിക്കുത്ത് കാരണവന്മാരുടേയും വെട്ടിക്കാട്ടിരിയിൽ പ്രമുഖരെയും സന്ദർശിച്ച വോട്ട് അഭ്യർത്ഥിച്ചു. മഞ്ചേരിയിൽ ഓട്ടോ ഡ്രൈവർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കാൻ അദ്ദേഹം മറന്നില്ല. എസ്ഡിപിഐ പുൽപ്പറ്റ പഞ്ചായത്ത് കൺവെൻഷൻ ഡോ. തസ്‌ലിം റഹ്‌മാനി ഉദ്ഘാടനം ചെയ്തു. റഷീദ് പുൽപ്പറ്റ അധ്യക്ഷത വഹിച്ചു. അമീർ, ഹംസാ മഞ്ചേരി എന്നിവർ സംസാരിച്ചു . ഫാസിസം നാടുവാഴുന്ന കാലത്ത് അതിന് ചെറുത്തുതോൽപ്പിക്കാൻ എസ്ഡിപിഐ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണം എന്ന് ഡോ. തസ്‌ലിം റഹ്‌മാനി അഭ്യർത്ഥിച്ചു. ഫാസിസത്തെ പരിമിതിയില്ല എതിർക്കാൻ ഇക്കാലത്ത് തൻറെ പാർട്ടിക്കും മാത്രമേ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നാളെ ഡോ. തസ്‌ലിം റഹ്‌മാനി കലക്ടർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്കാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ ആയി അദ്ദേഹം പ്രവർത്തകരുടെ കൂടെ എത്തുക.