Main Banner

പാഷ്‌ ടീമിന് സോളിഡാരിറ്റിയുടെ സ്നേഹാദരം

കല്പകഞ്ചേരി: നെഹ്റു യുവകേന്ദ്രയുടെ മലപ്പുറം ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള പുരസ്‌കാരം നേടിയ കുറുക്കോൾകുന്ന് പാഷ്‌ ടീം പാറോട്ടക്കലിനെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് വളവന്നൂർ യൂണിറ്റ് ‘സിഗ്നേച്ചർ’ നൽകി ആദരിച്ചു. സോളിഡാരിറ്റി വളവന്നൂർ യൂണിറ്റ് പ്രസിഡന്റ് എം.സി ഫസലുറഹ്മാൻ പുരസ്‌കാരം കൈമാറി. ക്ലബ്ബ് ഭാരവാഹികളായ കെ നസീർബാബു, എൻ ജലീൽ എന്നിവർ ഏറ്റു വാങ്ങി. ക്ലബ് സെക്രട്ടറി കെ തസ്‌രീഫ്, വൈസ് പ്രസിഡന്റ് മുസബ്ബഹ്, ഹാഷിർ, സോളിഡാരിറ്റി ഏരിയ സെക്രട്ടറി പി ടി സൽമാൻ, സെക്രട്ടേറിയറ്റ് അംഗം സിദ്ധീഖ് ഹസ്സൻ, റംഷീദ്‌ അലി, എം. സി മുസദ്ധിഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജില്ലയിലെ മികച്ച ക്ലബ്ബ് ആയി തെരഞ്ഞെടുക്കപ്പെട്ട പാഷ്‌ ടീം പാറോട്ടക്കലിന് സോളിഡാരിറ്റിയുടെ ഉപഹാരം കൈമാറുന്നു.
1 st paragraph

ആരോഗ്യം, പരിസ്‌ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാ പ്രവർത്തനം, സാമൂഹിക ബോധവൽക്കരണം, തൊഴിൽ- നൈപുണ്യ പരിശീലനം, ദേശീയ- അന്തർദേശീയ ദിനാചാരണങ്ങൾ, കലാ-കായിക-സാഹസിക പരിപാടികൾ എന്നീ മേഖലകളിലെ പ്രവർത്തന മികവാണ് പാഷ്‌ ടീം പാറോട്ടക്കലിനെ കേന്ദ്ര അവാർഡിനു അർഹമാക്കിയത്.