വിദേശ പര്യടനത്തിനൊരുങ്ങുന്ന യുവമാന്ത്രികനെ ആദരിച്ചു.
മലപ്പുറം : മാജിക്ക് പ്രദര്‍ശനത്തിനായി വിദേശ പര്യടനത്തിനൊരുങ്ങുന്ന യുവമാന്ത്രികന്‍ മലയില്‍ ഹംസയെ കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാട അണിയിച്ച് ആദരിച്ചു.

നന്മ മലപ്പുറം ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ അരീക്കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് നന്മ സംസ്ഥാന കമ്മിറ്റി അംഗം ഉമേഷ് നിലമ്പൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സജിത്ത് വി. പുക്കോട്ടുംപാടം സ്വാഗതവും മേഖലാ സെക്രട്ടറി ഹനീഫ് രാജാജി നന്ദിയും പറഞ്ഞു.