ഗുരുവായൂരില്‍ ജന വിധി തേടുന്ന അഡ്വ: കെ.എന്‍.എ ഖാദറിന് കെട്ടിവെക്കാനുള്ള തുക മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുെടെ കോഡിനേഷൻ കമ്മിറ്റി കൈമാറി.
മലപ്പുറം: യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഗുരുവായൂരില്‍ ജന വിധി തേടുന്ന അഡ്വ: കെ.എന്‍.എ ഖാദറിന്‌തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്ന് കെട്ടിവെക്കാനുള്ള തുക മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെയും ശാന്തിക്കാരുടെയും കോ ഓര്‍ഡിനേഷന്‍ കമ്മറ്റി പാണക്കാട് കൊടപ്പനക്കല്‍ വച്ച് നടന്ന ചടങ്ങില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ കൈമാറി ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചുമതലയുള്ള പി.എം എ സലാം അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി യും പുനലൂരിലെ സ്ഥാനാര്‍ത്ഥിയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍.എം പി മുഹമ്മദ്. കേരള സ്‌റ്റേറ്റ് ടെംപിള്‍ എംപ്ലോയീസ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ വി.വി ശ്രീനിവാസന്‍
വിവിധ ദേവസ്വം ബോഡ് ജീവനക്കാരുടെ യൂണിയന്‍ ഭാരവാഹിക ളായ വിശ്വന്‍ വെള്ളലശ്ശേരി രമേഷ് എമ്പ്രാന്തിരി, ശ്രീജീഷ് നമ്പീശന്‍ ,കെ .പി കേശവന്‍ നമ്പീശന്‍ എന്നിവര്‍ സംസാരിച്ചു ക്ഷേത്ര മണ്ഡലമായ ഗുരുവായൂരില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായ അഡ്വ: കെ.എന്‍ എ ഖാദര്‍ വന്നത് വളരെ സന്തോഷം നല്‍കുന്നതാണ് അതിലേറെ സന്തോഷകരമായ വാര്‍ത്തയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരുടെയും ശാന്തിക്കാരുടെയും സംഘടന കെട്ടി വെക്കാനുള്ള തുക നല്‍കി എന്നത് ക്ഷേത്ര ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഭംഗിയായി പഠിച്ച് അവതരിപ്പിച്ച കെ.എന്‍ എ ഖാദര്‍ നിയമ സഭാ സാമാജികനാകുന്നതോടെ ക്ഷേത്ര ജീവനക്കാരുടെ പ്രശ്‌ന ങ്ങള്‍ക്ക് ശാശ്വത പരിഹാരം ആകുമെന്ന് മുസ് ലിം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ തങ്ങള്‍ ടെംപിള്‍ എംപ്ലോയീസ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിക്ക് ഉറപ്പ് നല്‍കി.പാര്‍ട്ടിയും സമുദായവും മാന്നാണ് ഞങ്ങള്‍ കെ.എന്‍ എ ഖാദറിന് കെട്ടി വെക്കാനുള്ള തുക നല്‍കിയത് എന്നും വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ വി.വി ശ്രീനിവാസന്‍ പറഞ്ഞു