ചേളാരിയിലെ എൻ ഐ എ റെയ്ഡ്: പോപുലർ ഫ്രണ്ടുമായി ബന്ധമില്ല

മലപ്പുറം: ചേളാരിയിൽ നടക്കുന്ന എൻ.ഐ.എ.റെയ്ഡിന് പോപുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ, സംഘടനയെ ബന്ധപ്പെടുത്തി വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രഡിഡന്റ് പി അബ്ദുൽ അസീസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

പോപുലർ ഫ്രണ്ട് ചേളാരി എരിയ സെക്രട്ടറി ഹനീഫ ഹാജിയുടെ മരുമകന്റെ ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഹനീഫ ഹാജിയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത് എന്നാണ് അറിയാൻ സാധിച്ചത്. ഹനീഫ ഹാജിയുടെ മരുമകൻ രാഹുൽ അബ്ദുല്ലക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെ പോപുലർ ഫ്രണ്ടിനെ കേസിലേക്ക് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്.

രാഷ്ട്രീയ എതിരാളികളെ കൂച്ചു വിലങ്ങിടാനുള്ള ഒരു ഏജൻസിയായി എൻ ഐ എ മാറിയെന്നത് ഏവർക്കുമറിയാവുന്നതാണ്. റെയ്ഡിന്റെ കാരണം വെളിപ്പെടുത്തേണ്ട എൻ ഐ എ മൗനം പാലിക്കുമ്പോൾ ചില മാധ്യമങ്ങൾ ഭീകര പരിവേഷം നൽകി എൻ ഐ എ യെ ചിത്രീകരിക്കുന്നതിനു പിന്നിൽ പോലീസിലെയും മാധ്യമങ്ങളിലെയും തത്പര കക്ഷി കളുടെ പ്രത്യേക താത്പര്യമാണ് വെളിപ്പെടുന്നത്.

യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും ചില മാധ്യമങ്ങളുടെ നുണ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.