തവനൂർ നിയോജക മണ്ഡലത്തിൽ കെ ടി ജലീലിന്റെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു.

പുറത്തൂർ: തവനൂർ നിയോജക മണ്ഡലം LDF സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ ചൊവ്വാഴ്ച മംഗലം ,പുറത്തൂർ പഞ്ചാത്തുകളിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി

രാവിലെ 8 മണിക്ക് ചേന്നര മാളിക താഴത്ത് അമ്പലത്തിൽ എത്തിയ അദ്ദേഹം അമ്പലത്തിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ച ശേഷം പഞ്ചായത്തിലെ

തൊട്ടിലങ്ങാടി, മംഗലം, പുന്നമന, കുറശ്ശേരി ഡാം റോഡ്, പെരുന്തിതത്തി തുടങ്ങിയ പ്രദേശങ്ങളിലെ പൗര പ്രമുഖരൈയും, അസുഖയാധിതരെയും സന്ദർശിച്ചു.പാണപ്പടി കോളനി,കാവഞ്ചേരി 

‘ജാറം സന്ദർശിച്ച ശേഷം വാർഡ് 12 ലെ തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടും വോട്ടഭ്യർത്ഥിച്ചു.

ഉച്ചയ്ക്ക് ശേഷം പുറത്തൂർ ബോട്ട് ജെട്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികളെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിച്ച ശേഷം,

പുറത്തൂർ യു.പി.സ്കൂൾ, മുരിക്കിൻ മാട്, മുട്ടനൂർ, എടക്ക നാട് ,കാവിലക്കാട്, തൃത്തല്ലൂർ, അത്താണി പ്പ ടി., കുറ്റിക്കാട് തുടങ്ങിയ ഭാഗങ്ങളിൽ പൗരപ്രമുഖരേയും,

മറ്റ് രോഗബാധിതരേയും സന്ദർശിച്ചു മംഗലത്ത് എൽ.ഡി.എഫ് നേതാക്കളായ എ.പ്രേമാനന്ദൻ ,പി.മുനീർ, സുധീഷ് എന്നിവരും പുറത്തൂരിൽ കെ.ഉമ്മർ, സദാനന്ദൻ, ബൈജു എന്നിവരും മന്ത്രിയെ അനുഗമിച്ചു