മലപ്പുറം ലോകസഭ, ആദ്യ പത്രിക ഡോ . തസ്‌ലീം റഹ്‌മാനിയുടേത്. 

മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ നാമ നിർദ്ദേശ പത്രിക ഡോ . തസ്‌ലീം റഹ്‌മാനിയുടേത്. ഇന്ന് രാവിലെ 11:40 നാണ് എസ്‌ ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. സാദിക്ക് നടുത്തൊടി, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി.ടി. ഇഖ്റാമുൽ ഹഖ്, മുസ്തഫ പാമങ്ങാടൻ എന്നിവരോടൊപ്പമെത്തി വരാണാധികാരിയായ ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ മുൻപാകെ അദ്ദേഹം പത്രിക സമർപ്പിച്ചത് .

ഒരു സെറ്റ് പത്രികയാണ് ഇന്ന് സമർപ്പിച്ചിട്ടുള്ളത്. 59 വയസ്സുള്ള ഡൽഹി ജാമിയ നഗർ സ്വദേശിയായ ഇദ്ദേഹം പാർട്ടിയുടെ ദേശീയ സെക്രട്ടറിമാരിൽ ഒരാളാണ്.