വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധമിരമ്പും; അഡ്വ.സാദിഖ് നടുത്തൊടി എസ് ഡി പി ഐ സ്ഥാനാർഥി.

മലപ്പുറം: അധികാരക്കൊതി മൂലം ലോക്സഭാംഗത്വം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സാദിഖ് നടുത്തൊടി മൽസരിക്കുമെന്ന് സംസ്ഥാന പി അബ്‌ദുൽ മജീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ജനവികാരം ശക്തമാണ് അതുകൊണ്ടാണ് പാർട്ടി ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നത്. പൊതു വികാരത്തെ ഒട്ടും മാനിക്കാത്ത നിലപാടാണ് കുഞ്ഞാലിക്കുട്ടി കൈ കൊണ്ടത്. സംഘ്പരിവാറിൻ്റെ ന്യൂനപക്ഷ വിരുദ്ധ, ജന വിരുദ്ധ നയങ്ങളെ പ്രതിരോധിക്കാൻ തനിക്ക് സാധിക്കുമെന്നവകാശപ്പെട്ടാണ് അദ്ദേഹം വേങ്ങരയിലെ നിയമസഭാംഗത്വം രാജിവെച്ച് പാർലമെൻ്റിലേക്ക് പോയത്. ആ ദൗത്യം പാതിവഴിയിലുപേക്ഷിച്ച് വീണ്ടും നിയമസഭാ സ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടി കടുത്ത ജനവഞ്ചനയാണ് ചെയ്യുന്നത്. തങ്ങൾക്ക് വോട്ട് ചെയ്തവരെ ഇത്രയധികം പരിഹസിക്കുന്ന നിലപാട് മറ്റൊരു നേതാവിൽ നിന്നും മുമ്പുണ്ടായിട്ടില്ല. ഇത്തരം അധികാരക്കൊതിയന്മാരെ പാഠം പഠിപ്പിക്കുവാൻ ജനങ്ങൾ ഒറ്റക്കെട്ടാകേണ്ടതുണ്ട്. മജീദ് ഫൈസി പറഞ്ഞു.  

ഒറ്റുകാർക്ക് മാപ്പ് നൽകാത്ത മലപ്പുറത്തിൻ്റെ പാരമ്പര്യം ആവർത്തിക്കേണ്ടതുണ്ട്. ഈ വികാരം ഉയർത്തിപ്പിടിച്ച് കൊണ്ട് സ്ഥാനാർഥി നിർണ്ണയം നടത്തുന്നതിൽ ഇടത് മുന്നണി പരാജയപ്പെട്ടു.

Adv. Sadiq Naduthodi

ഈ സാഹചര്യത്തിൽ വേങ്ങരയിൽ ഒരു പൊതു സ്ഥാനാർഥി വരികയാണെങ്കിൽ പാർട്ടി പിന്തുണക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡണ്ട് വി ടി ഇക്റാമുൽ ഹഖ് പങ്കെടുത്തു.