Fincat

കംഫോർട്ട് സ്റ്റേഷൻ അടഞ്ഞു കിടക്കുന്നതിനെ തുടർന്ന് പൊതു താല്പര്യ ഹരജി ഫയൽ ചെയ്തു

കുറ്റിപ്പുറം: കംഫോർട്ട് സ്റ്റേഷൻ മാസങ്ങളോളമായി അടഞ്ഞു കിടക്കുന്നത് മൂലം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും മലപ്പുറം ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന്

1 st paragraph

കേരള ഹൈകോടതിയിൽ പൊതു താല്പര്യ ഹരജി ഫയൽ ചെയ്ത് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി. ഈ കൊറോണ മഹാമാരിയുടെ കാലത്ത് പൊതു സ്ഥലത്ത് തുപ്പാൻ പോലും പാടില്ല എന്ന് പറയുന്ന ഈ സമയത്ത് ഈ കംഫര്ട്ട് സ്റ്റേഷൻ അടച്ചിട്ടിരിക്കുന്നതിൽ കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

2nd paragraph

കേരള മനുഷ്യാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കബീർ കാരിയാട്ട്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ. എ. സമദ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഉമ്മർ മുഖ്താർ പുത്തനത്താണീ, ഖുത്ഭുദ്ധീൻ, ഫൈസൽ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.