ഐ ഫോണിന് പകരം സോപ്പ് വെച്ച് ഓൺലൈൻ തട്ടിപ്പ് 7 പേർ അറസ്റ്റിൽ.

ഗാസിയാബാദ്: ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണുകള്‍ ഡെലിവറിക്കിടെ മോഷ്ടിച്ച് പകരം സോപ്പ് വച്ച് നല്‍കിയ ഡെലിവറി ജീവനക്കാര്‍ അറസ്റ്റില്‍. ഇ-കൊമേഴ്സ്യല്‍ പോര്‍ട്ടലിലെ ഏഴ് ഡെലിവറി ജീവനക്കാരാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ഇന്ദിരപുരത്താണ് സംഭവം.

ആമസോണ്‍, ഫില്‍പ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്സ്യല്‍ പോര്‍ട്ടലിലൂടെ മൊബൈല്‍ ഫോണുകള്‍ വില്‍പന നടത്തിയ ഡീലര്‍ നല്‍കിയ പരാതിയിലാണ് ഏഴ് ജീവനക്കാരെ പിടികൂടിയത്. ശിവം കരണ്‍, അമന്‍, വിജയ്, അശോക്, നാഗേന്ദര്‍, രാജു എന്നിവരാണ് അറസ്റ്റിലായത്.

 

ഐഫോണ്‍ ഉള്‍പ്പടെ പതിനൊന്ന് മൊബൈല്‍ ഫോണുകള്‍, വ്യാജ ബില്‍ ബുക്കുകള്‍, പാക്കിംഗ് വസ്തുക്കള്‍, ടേപ്പ്, സോപ്പ് എന്നിവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.