യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യം : എന്‍ സി കെ

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ ഇനിയും അധികാരത്തിലെത്തിയാല്‍ അത് കേരളത്തിന്റെ നാശമായിരിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. മത്സരിക്കുന്ന മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി ഭാരവാഹികളായി പി എച്ച് ഫൈസല്‍ (പ്രസിഡന്റ്), സുനില്‍കുമാര്‍ ചേലേമ്പ്ര (വൈസ് പ്രസിഡന്റ്), അയ്യപ്പന്‍ നാട്ടാണത്ത്, അബ്ദുറഹിമാന്‍ എന്ന മാനു (ജനറല്‍സെക്രട്ടറിമാര്‍), അപ്പച്ചന്‍ നിലമ്പൂര്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗങ്ങളായി ഖാദര്‍ കെ തേഞ്ഞിപ്പലം, കെ പി രഘുനാഥ് എന്നിവരെയും തിരഞ്ഞെടുത്തു.