Fincat

സി കെ അബ്ദുൽ സലാം പ്രവാസി കോണ്‍ഗ്രസ് മീഡിയാ സെക്രട്ടറി

മലപ്പുറം : കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ മീഡിയ ചുമതലയുള്ള സെക്രട്ടറിയായി സി.കെ.അബ്ദുല്‍ സലാമിനെ സംസ്ഥാന പ്രസിഡണ്ട് ഐസക് തോമസ് നോമിനേറ്റ് ചെയ്തു. നിലവില്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗവും മലപ്പുറം ജില്ലയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രവാസി കോണ്‍ഗ്രസിന്റെ അരീക്കോട് മണ്ഡലം പ്രസിഡണ്ടായി

1 st paragraph

സംഘടനാ പ്രവര്‍ത്തനമാരംഭിച്ച് ഏറനാട് നിയോജക മണ്ഡലം പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്. മാതൃസംഘടനയിലും സജീവമായ അദ്ദേഹം അരീക്കോട് ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മററിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്.മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ്.