തിരൂർ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷറഫ് പുത്തനത്താണി പത്രിക സമർപ്പിച്ചു.
തിരൂർ: തിരൂർ നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷറഫ് പുത്തനത്താണി പത്രിക സമർപ്പിച്ചു.മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.ഇടത് വലത് മുന്നണികളുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ജനങ്ങൾ അവജ്ഞയോടെ തള്ളികളയുമെന്നും ഇരു മുന്നണികളുടെയും ബി.ജെ.പി അനുകൂല നിലപാടുകൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയായിയിരിക്കുമ്പോൾ ജനങ്ങൾ എസ്.ഡി.പി.ഐയുടെ സാന്നിധ്യം ആഗ്രഹിക്കുന്നതായും പത്രിക സമർപ്പണത്തിന് ശേഷം അഷറഫ് പുത്തനത്താണി പറഞ്ഞു.

സി.പി മുഹമ്മദലി, കെ ജാഫർ ഹാജി, കെ.സി സമീർ, മുസ്തഫ കൈത്തക്ക ര, കുഞ്ഞറമുട്ടി ഹാജി എടക്കുളം, നിസാർ അഹമ്മദ്, ഷാഹുൽ ഹമീദ് കോന്നല്ലൂർ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. പുത്തനത്താണിയിലെ ഓട്ടോ ഡ്രൈവർമാരാണ് അഷറഫ് പുത്തനത്താണിക്ക് കെട്ടിവെക്കാനുള്ള തുക നൽകിയത്.