വിവാഹം കഴിഞ്ഞ് നവദമ്പതികൾ എത്തിയത് എൽ.ഡി.എഫ് വനിതാ കൺവെൻഷനിൽ.

തിരൂരങ്ങാടി: വിവാഹം കഴിഞ്ഞ് നവ ദമ്പതികൾ നേരെ എത്തിയത് എൽ.ഡി.എഫ് വനിതാ കൺവെൻഷനിലേക്ക്. തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്തിൻ്റെ തെരത്തെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ കൺവെൻഷനിലേക്കാണ് വരൻ പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശി കാട്ടിൽ ആസിഫും വധു ഉണ്ണിയാലുങ്ങൽ സ്വദേശി ഒട്ടുമ്പുറം ഷൈഖയുമാണ് ഗൃഹത്തിലെത്തും മുമ്പ് ചെമ്മാട് സംഘടിപ്പിച്ച മണ്ഡലം വനിതാ കൺവെൻഷനിൽ സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്തിനെ അഭിവാദ്യമർപ്പിക്കാനെത്തിയത്. 

നവദമ്പതികളുടെ സാന്നിധ്യം ശ്രദ്ദേയമായി.

സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി. മൈമൂന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചsങ്ങിൽ എ.ടി.മാജിദ അധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത്, വി.പി.സോമസുന്ദരൻ, അഡ്വ.സി. ഇബ്രാഹിം കുട്ടി,

പാലക്കണ്ടി വേലായുധൻ, ഇരുമ്പൻ സൈതലവി, ലെനിൻ ദാസ്

അഡ്വ.ഒ. കൃപാലിനി, പി.ഗൗരി, കെ. സുലോജന എന്നിവർ സംസാരിച്ചു.