Fincat

 20 ലക്ഷം രൂപ ഇലക്​ഷൻ സ്ക്വാഡ് പിടികൂടി

കോട്ടക്കൽ: തെരഞ്ഞെടുപ്പിന്‍റ ഭാഗമായി ഇലക്​ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലിൽ രാവിലെ എട്ടരയോടെയാണ് സംഭവം. മാറാക്കര, കല്ലാർ മംഗലം സ്വദേശി കടക്കാടൻ അബ്ദുൾ സലാമിൽനിനിന്നാണ് രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണം കോട്ടക്കൽ മണ്ഡലം ഉദ്യോഗസ്ഥർ പിടികൂടിയത്.

ഇയാൾ സഞ്ചരിച്ച കാറിന്‍റെ ഡിക്കിയിലായിരുന്നു പണം. വാഹന കച്ചവടക്കാരനാണെന്ന് യുവാവ് നൽകിയ മൊഴി. കുറ്റിപ്പുറം എ.ഇ.ഒ പി.വി. സുരേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.