കളിക്കളത്തിലും ആരാധനാലയത്തിലും വോട്ട് അഭ്യർത്ഥിച്ച്  യു.ഡി.എഫ് സ്ഥാനാർഥി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ ഞായറാഴ്ച രാവിലെ 7 മണിയോടെ തിരൂർ സെൻ്റ് മേരീസ് പള്ളിയിലും, തിരൂർ സി.എസ്.ഐ പള്ളിയിലും യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ എത്തി

വിശ്വാസികളുടെ പിന്തുണ തേടി.പള്ളിയിലെത്തിയ സ്ഥാനാർഥിയെ തിരൂർ സെൻ്റ് മേരീസ് പള്ളി വികാരി റവ.ഫാ. വിത്സൺ മുട്ടത്തുകുന്നേൽ,തിരൂർ സി.എസ്.ഐ പള്ളി

ഇവാ.ജോൺസൺ ഉപദേശി , കെ.ബാല രാജ്, എസ്. ദാനം, സനൽ കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.നൗഷാദ് പരന്നേക്കാട്, യാസർ പയ്യോളി, മനോജ് ജോസ് എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

തുടർന്ന് തിരൂർ ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെത്തി വ്യായാമത്തിൽ ഏർപ്പെട്ടിരുന്നവരെ സന്ദർശിച്ച് സൗഹൃദം പുതുക്കിയും, പരിചയപ്പെട്ടും വോട്ട് അഭ്യർഥിച്ചു.

മുനിസിപ്പൽ ലീഗ് സെക്രട്ടറി എ.കെ.സൈതാലിക്കുട്ടിയും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.