കൽപകഞ്ചേരി പീഡനം: മുഴുവൻ പ്രതികളും പിടിയിലായി

കൽപകഞ്ചേരി: 14 വയസ്സുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കുറുക സ്വദേശി വലിയകണ്ടത്തിൽ ഷൗക്കത്തലി (29) യെയാണ് കൽപകഞ്ചേരി സി ഐ. എം ബി റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒൻപതായി

 

പ്രതിയുടെ അറസ്റ്റോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പോലീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞതിന് ശേഷം മറ്റു പ്രതികൾ നാട്ടിലെത്തിയെന്ന വിവരം അറിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ  കോടതിയിൽ ഹാജരാക്കും.