കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് ഒളിവിൽക്കഴിഞ്ഞ പ്രതി അറസ്റ്റിലായി.

തിരൂർ: കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് ഒളിവിൽക്കഴിഞ്ഞ പ്രതി അറസ്റ്റിലായി. കഴിഞ്ഞ ഫെബ്രുവരി നാലിന്‌ കൂട്ടായി പള്ളിക്കുളത്ത് റഷീദ്, കബീർ എന്നിവരെ വെട്ടിയും കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ

കൂട്ടായി അരയൻകടപ്പുറത്തെ കമ്മുട്ടകത്ത് അർഷാദിനെ(28)യാണ് ഉണ്യാൽ കടപ്പുറത്തുനിന്ന് പിടികൂടിയത്. തിരൂർ സി.ഐ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ പിടികൂടിയത്.