മിസ്ന ഷെറിൻ ഇപ്പോൾ ഹാപ്പിയാണ്.

താനൂർ: പത്തമ്പാട് സ്വദേശി മുസ്ലിയാരകത്ത് മിസ്ന ഷെറിൻ ഇപ്പോൾ ഹാപ്പിയാണ്. താൻ ഏറെ കാണാൻ കൊതിച്ചിരുന്ന പ്രിയപ്പെട്ട എംഎൽഎയെ കാണാനായതിന്റെ ആഹ്ലാദത്തിലാണ് മിസ്ന.

പത്തംമ്പാട് സ്വദേശി മൻസൂറിന്റെ മകൾ ഒമ്പതു വയസ്സുകാരി മിസ്ന വെട്ടം ശാന്തി സ്കൂൾ വിദ്യാർത്ഥിയാണ്. ബുദ്ധിമാന്ദ്യമുള്ള മിസ്ന തന്റെ വീട്ടിലെത്തിയ വി അബ്ദുറഹിമാൻ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്.

വി അബ്ദുറഹ്മാൻ മിസ്നയോടൊപ്പം.

വർധിച്ച സന്തോഷത്തോടെ വി അബ്ദുറഹ്മാന്റെ കൈ പിടിച്ചപ്പോൾ മിസ്നയുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. വീട്ടിൽ വന്ന അതിഥിക്ക് ചായയും പലഹാരവും നൽകിയാണ് മിസ്ന തിരിച്ചയച്ചത്.