കുറുക്കോളി മൊയ്തീൻ്റെ തിരൂർ നഗരസഭയിലെ ഒന്നാം ഘട്ട പര്യടനം ആവേശമായി.

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ്റെ തിരൂർ നഗരസഭയിലെ ഒന്നാം ഘട്ട പര്യടനം ആവേശമായി. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കാനിറങ്ങിയ സ്ഥാനാർഥിയെ വോട്ടർമാർ സ്നേഹവായ്പോടെ സ്വീകരിച്ചു.

പ്രായമായവരായവരും, കുട്ടികളും, ചെറുപ്പക്കാരും ആവേശത്തോടെയാണ് കുറുക്കോളിയെ സ്വീകരിച്ചത്.രാവിലെ 10 മണിക്ക് തിരൂർ ചെമ്പ്രയിൽ നിന്നും തുടങ്ങി മുത്തൂർ റെയിൽപരിസരത്ത് ഉച്ചക്ക് മുൻപുള്ള പര്യടനം സമാപിച്ചു.

തുടർന്ന് തിരൂർ പ്രസ് ക്ലബ്ബിൽ മീറ്റ് ദ കാൻ്റിഡേറ്റ് പരിപാടിയിൽ പങ്കെടുത്തു.ഉച്ചക്ക് ശേഷം 4 മണിക്ക് തിരൂർ എൻ.എസ്.എസ് സ്കൂൾ പരിസരത്ത് നിന്നും പര്യടനം തുടങ്ങി.

സമകാലിക രാഷ്ട്രീയ സംഭവങ്ങളിലും ,തിരൂർ മണ്ഡലത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടപ്പാക്കിയ വികസന പദ്ധതികളും വ്യക്തമായി വിശദീകരിക്കുന്നതും വോട്ടർമാർ സ്വീകരിക്കുന്നു.നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ.കെ.എ പത്മകുമാർ,

കൺവീനർ വെട്ടം ആലിക്കോയ, കൊക്കോടി മൊയ്തീൻ കുട്ടി ഹാജി, എം.പി.മുഹമ്മദ് കോയ, പി.സൈതലവി മാസ്റ്റർ, പി.സി.ഇസ്ഹാഖ്, മുനിസിപ്പൽ യു.ഡി.എഫ് നേതാക്കളായ കീഴേടത്തിൽ ഇബ്രാഹിം ഹാജി,

എ.കെ. സൈതാലിക്കുട്ടി, അഡ്വ.കെ.പി.മറിയുമ്മ, യാസർ പയ്യോളി, അഡ്വ.രതീഷ് കൃഷ്ണ, യൂത്ത് കോൺഗ്രസ് ജില്ലാ നേതാ വ് ജംഷീർ പറയിൽ,വി.പി ഉമർ, കെ.പി ഹുസൈൻ, കെ.പി ഫസലുദ്ധീൻ,

നഗരസഭാ ചെയർ പേഴ്സൺ എ.പി നസീമ, വൈസ് ചെയർമാൻ പാങ്ങാട്ട് രാമൻ കുട്ടി, പി.ഐ.ൈറൈഹാനത്ത്,

കൗൺസിലർമാരായ എ.ഷാനവാസ്, പ്രമീള പയ്യാപ്പന്ത,അരുൺ ചെമ്പ്ര, നാസർ പൊറൂർ, നെടിയിൽ മുസ്തഫ, ബാബു കിഴക്കാത്ത്, എൻ.സി.കെ നേതാവ് ശശിധരൻ നായാത്ത്, ചെറുതോട്ടത്തിൽ സൈദു മുഹമ്മദ്, കൊക്കോടി നാസർ, വി.പി.സൈതലവി ഹാജി, കെ.കെ.സലാം മാസ്റ്റർ, പി.കെ.കെ.തങ്ങൾ, സി.ജൗഹർ, ഇപ്പനു, കെ.അബൂബക്കർ, കണ്ടാത്ത് കുഞ്ഞിപ്പ,