Fincat

മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുഞ്ഞാലികുട്ടി വെല്ലുവിളിന്നു : വി പി സാനു

ജില്ലയിലെ 16 നിയമസഭാ സീറ്റിലും ഇടതുപക്ഷ കക്ഷികൾ വിജയിക്കുമെന്നും സാനു പറഞ്ഞു

മലപ്പുറം: മലപ്പുറത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുഞ്ഞാലികുട്ടി നിരന്തരം വെല്ലുവിളിക്കുകയാണെന്ന് ലോക്‌സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി വി പി സാനു മലപ്പുറം പ്രസ്സ് ക്ലബ്ബിൻറെ സഭാംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ ജനങ്ങളെ നിരന്തരം പരിഹസിക്കുകയാണ് ലീഗും കുഞ്ഞാലിക്കുട്ടിയും ജനങ്ങളുടെ അടിസ്ഥാനപരമായ വിഷയങ്ങളിൽ പോലും അവർ ലോക സഭയിൽ ഉന്നയിച്ചു കണ്ടിട്ടില്ല. ന്യൂനപക്ഷങ്ങളെ ഗുരുതരമായി ബാധിക്കുന്ന പല പ്രശ്നങ്ങളും കുഞ്ഞാലികുട്ടി പാർലമെൻറിൽ ഉള്ളപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. പൗരത്വ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും അവർ ശക്തമായി പ്രതികരിച്ചില്ല.

VP Sanu

 

1 st paragraph

ഇപ്പോൾ രാജ്‌നാഥ്‌ സിംഗ് പറയുന്നത് ഏകസിവിൽകോഡ് നടപ്പാക്കുമെന്നാണ് അതിനെതിരെ പോലും മുസ്ലിം ലീഗ് കാര്യമായി പ്രതികരിച്ചിട്ടില്ല. ഇടതുപക്ഷമാണ് പ്രതികരിച്ചത് . കർഷക ബില്ലിലും ഇതായിരുന്നു അവസ്ഥ. കോൺഗ്രസിനെ എളുപ്പത്തിൽ വിലക്കെടുക്കാൻ കഴിയുമെന്ന് ബിജെപി കരുതുന്നു. അതിൽ നിന്ന് കേരളവും വിമുക്തമല്ല എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. മലപ്പുറം ലോകസഭാ മണ്ഡലത്തിൽ തികഞ്ഞ വിജയ് പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ അനുഭവപ്പെട്ടത്. ജില്ലയിലെ 16 നിയമസഭാ സീറ്റിലും ഇടതുപക്ഷ കക്ഷികൾ വിജയിക്കുമെന്നും സാനു പറഞ്ഞു