കുറുക്കോളി മൊയ്തീൻ ആതവനാട് പഞ്ചായത്തിൽ പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടിൽ പര്യടനം നടത്തി. ആതവനാട് പഞ്ചായത്തിൽ യു.ഡി.എഫ് ശക്തി തെളിയിക്കുന്നതായിരുന്നു സ്ഥാനാർഥിയുടെ പര്യടനം.

ആതവനാട് പഞ്ചായത്തിൽ നിന്നും വലിയ ഭൂരിപക്ഷം ഉറപ്പിച്ചാണ് പര്യടനം സമാപിച്ചത്. ഓരോ സ്വീകര സ്ഥലങ്ങളിലും കാരണവന്മാരും, സ്ത്രീകളും, കുട്ടികളും ഹൃദ്യമായ വരവേൽപ്പാണ് സ്ഥാനാർഥിക്ക് നൽകിയത്. സ്വീകരണ സ്ഥലങ്ങളിലൊക്കെയും സ്ഥാനാർഥിയെ പരിചയമുള്ളവരെ ഒരാളെങ്കിലും കാണുന്നുണ്ടെന്നതാണ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കുന്നത്.

രാവിലെ 9 മണിക്ക് കഞ്ഞിപ്പുര ചോറ്റൂരിൽ മണ്ഡലം ലീഗ് പ്രസിഡൻ്റ് പി.സൈതലവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 32 കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം വെട്ടിച്ചിറ മുഴങ്ങാണിയിൽ സമാപിച്ചു.

സ്വീകരണ കേന്ദ്രങ്ങളിൽ വെട്ടം ആലിക്കോയ, എം.പി.മുഹമ്മദ് കോയ, എ.കെ.സലാം, യാഹു കോലിശേരി, എം.ടി.അബൂബക്കർ, കവറൊടി മുസ്ഥഫ, കെ.കെ.ഹാരിസ് എന്നിവർ പ്രസംഗിച്ചു. പര്യടനത്തിന് കെ.ടി.ആസാദ്, വി.കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാവ, ആബിദ് മുഞ്ഞക്കൽ,

എം.കെ.ഖാലിദ്, കെ.കെ.ഹാരിസ്, ഹാരിസ് പുത്തനത്താണി, സുരേഷ് കക്കാട്, അശോകൻ, സി.മുസ്ഥഫ ഹാജി, എം.ബഷീർ, മുജീബ് ആച്ചാത്ത്, ശംസു മുഴങ്ങാണി, നൗഷാദ് മുട്ടിക്കാട്, എ.കെ.അലിക്കുട്ടി, എം.ഖമറു സമാൻ,വി.ജലീൽ എന്നിവർ നേതൃത്വം നൽകി.